KeralaNews

സർക്കാരിന് വീഴ്ച സംഭവിച്ചു; സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയെന്ന് പിണറായി വിജയൻ

സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ. ദുരന്തമുഖത്ത് പകച്ചു നിൽക്കുന്ന ജനങ്ങളെയാണ് കാണാൻ കഴിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിൻ്റെ പൂർണ പിന്തുണയെന്നും പിണറായി വിജയൻ പറഞ്ഞു. കേരളമാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയം. സർക്കാരിന് പൂർണ പിന്തുണ ഉണ്ടാകും.

സുരക്ഷ ഒരുക്കുന്നതിൽ സർക്കാരിന് വീഴ്ച ഉണ്ടായി. ചെറുപുഴയിലും പേരാവൂരിലും വലിയ പ്രയാസം ഉണ്ടായി. ചെറുപുഴ ജോസ് ഗിരിയിൽ ഒരാഴ്ച കഴിഞ്ഞിട്ടും റോഡ് ശെരിയാക്കിയില്ല. 2018ൽ ഉണ്ടായത് നൂറ്റാണ്ടിലെ വലിയ പ്രളയം ആണ്..സമാനമായ പ്രളയം ആണ് 2019ലുണ്ടായത്. കാലാവസ്ഥ മുന്നറിയിപ്പിൽ മുൻകരുതൽ എടുക്കാൻ സർക്കാരിന് കഴിഞ്ഞില്ല.വയനാട് തുരങ്ക പാതയിൽ ഉണ്ടായ ദുരന്തവും ഇതിനു ഉദാഹരണം. മണ്ണിടിച്ചിൽ അറിയിപ്പ് ഉണ്ടായിട്ടും വേണ്ട മുൻകരുതൽ ഉണ്ടായില്ല.

രാജേഷിന്റെ മൃതദ്ദേഹത്തോട് കാണിച്ച അനാദരവ്. ഒരു ഫ്രീസർ ആംബുലൻസ് പോലും കൊടുക്കാൻ കഴിഞ്ഞില്ല. വീഴ്ച മാത്രമല്ല വലിയ അനാദരവാണ് ഇത്. റാന്നി മുങ്ങാൻ കാരണം മഴയ്ക്കൊപ്പം മൂഴിയാർ ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നു വിട്ടത്. വ്യാപാരികൾക്ക് ഉള്ള നഷ്ടപരിഹാരം അടിയന്തരമായി നൽകണം. കഴിഞ്ഞ സർക്കാർ പുഴയിലെ മണലും ചെളിയും നീക്കാൻ പദ്ധതി ഇട്ടപ്പോൾ കോടതിയിൽ പോയവരാണ് അന്നത്തെ പ്രതിപക്ഷം. കടലിൽ പോയവരെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അവരെ ഒപ്പം നിർത്തണം ആയിരുന്നു. പക്ഷെ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് നല്ല സമീപനം അല്ല ഉണ്ടായത്. എല്ലാവരും ഒന്നിച്ചു നിന്ന് പ്രതിസന്ധികൾ മറികടക്കണം. പത്തനംതിട്ടയിൽ ജില്ലാ അവലോകന യോഗത്തിൽ നിന്ന് പ്രതിപക്ഷ എംഎൽഎൽഎയെ മാറ്റി നിർത്തുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും.

ജനീഷ് കുമാറിനെ മാറ്റി നിർത്തിയത് പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കും എന്ന് കരുത്തിയിട്ടാണോ. എല്ലാവരെയും ചേർത്ത് നിർത്തുന്നതിനു സർക്കാർ തയ്യാറാകണം.കഴിഞ്ഞ സർക്കാർ ഒന്നും ചെയ്‌തില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനം, ഭാവനയിൽ ഉള്ള കാര്യങ്ങൾ പറയാൻ മിടുക്കനാണ് സതീശൻ. അതിനെയാണ് നുണ എന്ന് പറയുന്നത്. ഇപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല. ക്ഷേമ പെൻഷൻ ബാങ്ക് വഴി ആക്കുന്നത്, ആരോഗ്യമുള്ള ആൾക്ക് ബാങ്ക് അക്കൗണ്ടിൽ കൊടുക്കുന്നതിനോട് വിയോജിപ്പില്ല. പക്ഷെ ചില കിടപ്പ് രോഗികൾ ഉണ്ട്. ഇവരുടെ പെൻഷൻ അക്കൗണ്ടിൽ പോകുന്നത് അത്ര നല്ലതല്ല. അതൊക്കെ പഠിച്ചല്ലേ ചെയ്യേണ്ടത്. ഇത് പെന്ഷനെ ബാധിക്കും. പ്രളയ സമയത്തെ മുഖ്യമന്ത്രിയുടെ വിരുന്ന്, അങ്ങനെ ഉള്ള ഘട്ടങ്ങളിൽ ചില ഔചിത്യം പാലിക്കേണ്ടത് ഉണ്ടെന്നും പിണറായി വിജയൻ വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button