
എലത്തൂർ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി അസ്വാരസ്യമുണ്ടായെന്ന് പി സി ചാക്കോ. തർക്കങ്ങളെല്ലാം പരിഹരിച്ചെന്നും പാർട്ടിയാണ് വലുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദിൻ്റെ പരാതി കേട്ട ശേഷമാണ് അസ്വാരസ്യങ്ങളെല്ലാം പരിഹരിച്ചതെന്നും പി സി ചാക്കോ വ്യക്തമാക്കി.
എലത്തൂരിൽ എകെ ശശീന്ദ്രൻ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ തർക്കങ്ങൾ ഉയർന്നിരുന്നു. എകെ ശശീന്ദ്രൻ മത്സരിക്കരുതെന്ന ആവശ്യം ഒരു വിഭാഗം കടുപ്പിച്ചിരുന്നു. ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്നാണ് എൻസിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പരസ്യമായി ആവശ്യപ്പെട്ടിരുന്നത്.
ശശീന്ദ്രനെതിരെ ജില്ലയിലെ വിവിധ മണ്ഡലം കമ്മികള്‍ പ്രമേയവും പാസാക്കിയിരുന്നു. എന്നാല്‍, എലത്തൂരിൽ സ്ഥാനാർത്ഥിയായി മന്ത്രി എ കെ ശശീന്ദ്രനെ തിരഞ്ഞെടുക്കുകയായിരുന്നു. നാളെ ശശീന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിക്കും. ശശീന്ദ്രൻ്റെ നാമനിർദേശ പത്രിക സമർപ്പണത്തിന് കൂടെ ഉണ്ടാകുമെന്ന് മുക്കം മുഹമ്മദ് പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടാണെന്നും എല്ലാം പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.




