Kerala

സ്കൂൾ തുറക്കുമ്പോൾ പെരുമഴ; ആദ്യ ആഴ്ചയിൽ ഓറഞ്ച് അലർട്ട് അടക്കം കനത്ത ജാഗ്രത; 5 ദിവസം മഴ ശക്തമാകും; അലർട്ടുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ആദ്യ ആഴ്ചയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വരും ദിവസങ്ങളിൽ രണ്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ അടുത്ത 5 ദിവസത്തേക്ക് സംസ്ഥാനത്തുടനീളം പരക്കെ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

ജൂൺ 3, 4 തിയതികളിൽ ഓറഞ്ച് അലർട്ട്:

അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  • ജൂൺ 3: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും.
  • ജൂൺ 4: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

സ്കൂൾ തുറക്കുന്ന നാളെ 9 ജില്ലകളിൽ യെല്ലോ അലർട്ട്:

ഇന്ന് മുതൽ ജൂൺ 4 വരെയുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ടും നിലവിലുണ്ട്.

  • ഇന്ന് (6 ജില്ലകളിൽ): കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ.
  • നാളെ (സ്കൂൾ തുറക്കുന്ന ദിവസം – 9 ജില്ലകളിൽ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
  • ജൂൺ 2: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
  • ജൂൺ 3 (9 ജില്ലകളിൽ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
  • ജൂൺ 4 (7 ജില്ലകളിൽ): തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ്.

സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button