KeralaNews

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു, ചര്‍ച്ച തുടരും

നിരക്കു വര്‍ധന ആവശ്യപ്പെട്ട് ഊബര്‍, ഓല എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിച്ചു. സമരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ഇനിയും തുടരും. കഴിഞ്ഞ മാസം 21 മുതലായിരുന്നു ഓണ്‍ലൈന്‍ ടാക്‌സിക്കാരുടെ സമരം.

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഓള്‍ കേരള ഓണ്‍ലൈന്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ അലയന്‍സിന്റെ നേതൃത്വത്തിലായിരുന്നു സമരം. ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് ഏകീകൃത നിരക്കു നിശ്ചയിക്കുക, പ്ലാറ്റ്‌ഫോമുകള്‍ ഈടാക്കുന്ന കമ്മീഷന്‍ നിയന്ത്രിക്കുക, നിരക്കു പരിഷ്‌കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

ഓണ്‍ലൈന്‍ ഡ്രൈവര്‍മാരുടെ ന്യായമായ ആവശ്യം അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ നേരത്തെ നിലപാടെടുത്തിരുന്നു. നിരക്കുവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നു സര്‍ക്കാരിന്റെ കേരള സവാരി, റാപ്പിഡോ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ടാക്‌സി സേവനങ്ങള്‍ നേരത്തെ തന്നെ പുനരാരംഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button