കോഴിക്കോട് പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി കേശവ് നിവാസിൽ ഷാനിന്റെ ഭാര്യ ചേലിയ സ്വദേശിനി ആർദ്ര ബാലകൃഷ്‌ണൻ (24) ആണ് മരിച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹം.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കിടപ്പുമുറിയോട് ചേർന്ന കുളിമുറിയിലാണ് യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ആർദ്ര കുളിക്കാനായി കുളിമുറിയിലേക്ക് പോയതായിരുന്നു. എന്നാൽ ഏറെ നേരമായിട്ടും യുവതി പുറത്തിറങ്ങാതായതോടെ ഭർത്താവ് ഷാൻ അന്വേഷിച്ച് ചെന്നപ്പോഴാണ് കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്തിയത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ അമ്മാവൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പൊലീസെത്തി കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. ഫെബ്രുവരി രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. മാർച്ച് മൂന്നിന് ഷാൻ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം.