ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുൻപിൽ സമർപ്പിച്ചു

0

സെൻസർ ബോർഡ് പ്രദർശന അനുമതി നിഷേധിച്ച ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പ് സെൻസർ ബോർഡിന് മുൻപിൽ സമർപ്പിച്ചു. ഹൈക്കോടതിക്ക് മുൻപിൽ സെൻസർ ബോർഡ് ആവശ്യപ്പെട്ട തിരുത്തലുകൾ വരുത്തിയാണ് സിനിമ വീണ്ടും പ്രദർശനാനുമതി തേടുന്നത്. സെൻസർ ബോർഡ് ജൂറി അംഗങ്ങൾ സിനിമ കണ്ട് സർട്ടിഫിക്കറ്റ് നൽകിയാൽ ഒരാഴ്ചക്കുള്ളിൽ ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.

സിനിമയുടെ മധ്യ ഭാഗത്തായി ജാനകി എന്ന് പ്രയോഗിക്കുന്ന 2 ഭാഗങ്ങൾ മ്യൂട്ട് ചെയ്തും സബ് ടൈറ്റിലിൽ ജാനകി വി എന്ന് മാറ്റിയുമാണ് പുതിയ പതിപ്പ് സെൻസർ ബോർഡിന്റെ മുന്നിൽ അണിയറ പ്രവർത്തകർ സമർപ്പിച്ചത്. രാമായണത്തിലെ സീതയുടെ കഥാപാത്രമായി സാദൃശ്യമുള്ള ജാനകി എന്ന പേര് പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു സെൻസർ ബോർഡ് ചിത്രത്തിന്റെ പ്രദർശന അനുമതി നിഷേധിച്ചത്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് നിർമ്മാതാക്കൾ അനുകൂല വിധി നേടിയെടുക്കുകയായിരുന്നു.

സെൻസർ ബോർഡ് ജൂറി അംഗങ്ങൾ ഇന്ന് സിനിമ കണ്ട് സർട്ടിഫിക്കറ്റ് നൽകിയാൽ ഒരാഴ്ചക്കുള്ളിൽ ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. കഴിഞ്ഞ ബുധനാഴ്ച ഹൈക്കോടതി സിനിമയുടെ നിർമ്മാതാക്കളുടെ ഹർജി പരിഗണിച്ചപ്പോൾ റീ എഡിറ്റിനു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു.അതെ സമയം സിനിമയിലെ പ്രധാന വേഷത്തിൽ എത്തിയ എംപി സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടില്ല എന്ന വിമർശനവും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here