
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേസെടുത്ത് സിബിഐ. എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സിബിഐ അറിയിച്ചു. കേസിൽ എൻടിഎ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. നീറ്റ് പരീക്ഷയുടെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു. അതേ സമയം, നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി.
മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറികടന്നു. പ്രവർത്തകർ ജലപീരങ്കി വാഹനത്തിന് മുകളിൽ കയറി. കന്റോൺമെന്റ് സ്റ്റേഷന് മുന്നിലും പ്രതിഷേധം നടന്നു. ദില്ലിയിൽ എൻടിഎ ആസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.



