News

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ്ഐമാർ; എഡിജിപി എംആർ അജിത് കുമാറിനെതിരെ മൊഴി!

ആലപ്പുഴ: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ​ഗൺമാന്മാർ മർദ്ദിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്ഐമാർ. രക്ഷപ്രവർത്തനം അന്വേഷിക്കുന്ന എസ്ഐടിക്ക് മുന്നിലായിരുന്നു കരഞ്ഞുകൊണ്ടുള്ള മൊഴി. എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ മൊഴി നൽകിയത്. ഉന്നത ഉദ്യോഗസ്ഥൻ്റെ നിർദ്ദേശങ്ങൾ പാലിക്കുകമാത്രമാണ് ചെയ്തതെന്ന് എസ്ഐമാർ പറഞ്ഞു.

ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ എസ്ഐടി പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചു. ഐപിസി 308 ചേർത്തതിൽ വിശദീകരണം നൽകി. വിദഗ്ദ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 308 ചേർത്തെന്ന് എസ്ഐടി വ്യക്തമാക്കി. മെഡിക്കൽ ബോർഡിലെ ഡോക്ടേഴ്സിന്റെ അഭിപ്രായം തേടിയിരുന്നു. ആദ്യ റിപ്പോർട്ട്‌ തിരുത്താൻ ഉന്നത ഇടപെടൽ നടന്നെന്നതും റിപ്പോർട്ടിൽ മുൻകൂർ ജാമ്യഹർജി കോടതി പത്താമതായി ലിസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button