News

വഖഫ് ബില്ലിനെ മുസ്ലിം ലീ​ഗ് ശക്തമായി എതിർക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വഖഫ് ബില്ലിനെ മുസ്ലിം ലീ​ഗ് ശക്തമായി എതിർക്കുമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇത് പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും മതേതര കക്ഷികൾക്ക് അംഗീകരിക്കാൻ ആവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബില്ല് സഭയിൽ പാസായാൽ നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം ബില്ല് മുസ്ലീം സമുദായത്തിന്റെ മാത്രമല്ല നാളെ മറ്റ് ജനവിഭാഗങ്ങളുടെയും സ്വത്ത് പിടിച്ചെടുക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബിൽ പാസ് ആയാലും ലീഗ് അതിന് എതിരെ കോടതിയെ സമീപിക്കും എന്നും അദ്ദേഹം കൂട്ടിചേർത്തു.

വഖഫ് ബില്ല് സംബന്ധിച്ച് കോൺഗ്രസുമായി വിശദമായി ചർച്ച നടത്തിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം പ്രശ്‌ന പരിഹാരം കേരള സർക്കാരിന് പരിഹരിക്കാൻ കഴിയുന്നത് ആണ്. മുനമ്പം വിഷയത്തിന് വഖഫ് ഭേദഗതിയുമായി ബന്ധം ഇല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ഇത്തരം ശ്രമങ്ങൾ തിരിച്ചറിയണം എന്നും അദ്ദേ മാധ്യമങ്ങളോട് പറ‍ഞ്ഞു. അതേസമയം വഖഫ് നിയമ ഭേദഗതി ബിൽ ഇപ്പോൾ സഭയിൽ ചർച്ചയ്ക്കെടുത്തിരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button