മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; 133 അടിയിൽ എത്തി

0

തുടർച്ചയായ മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിൽ എത്തി.

ജൂൺ മാസത്തിലെ റൂൾ കർവ് പ്രകാരം 136 അടിയിൽ എത്തിയാൽ ഡാം തുറക്കും എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. മഴ കണക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന നിർദേശം ഉണ്ട്.

എന്നാൽ ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എല്ലാ മുൻകരുതലകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here