News

എംഎസ്‍സി എൽസ 3 അപകടത്തിന് കാരണം കപ്പലിലെ ഗുരുതര സാങ്കേതിക തകരാറുകൾ; ഡിജി ഷിപ്പിംഗ് റിപ്പോർട്ട്

കൊച്ചി: എംഎസ്‍സി എൽസ 3 കപ്പൽ അപകടം വരുത്തിവെച്ചതെന്ന് ഡിജി ഷിപ്പിംഗിന്റെ അന്വേഷണ റിപ്പോർട്ട്‌. കപ്പലിന്റെ ബാലസ്റ്റ് വാട്ടർ സംവിധാനം ആദ്യം തകരാറിലായി. വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി. കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

കപ്പലിന് അഞ്ച് ഡിഗ്രി ചെരിവുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുൻ യാത്രകളിൽ തന്നെ കപ്പലിന്റെ സ്റ്റാർബോഡ് ചെരിവ് ഉണ്ടായിരുന്നു. കപ്പലിന്റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം പൂർണമായും ഫലപ്രദമല്ലായിരുന്നു. കഠിനമായ ചരിവ് നിരവധി കണ്ടെയ്‌നർ സ്റ്റാക്കുകൾ മാറാൻ കാരണമായി. ഇത് കപ്പലിന്റെ സ്ഥിരതയെ കൂടുതൽ അപകടത്തിലാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പലിന് 5 ഡിഗ്രി ചെരിവ് ഈ ഘട്ടത്തിൽ ഉണ്ടായി. നാലാം നമ്പർ കാർഗോ ഹോൾഡറിൽ വെള്ളം കയറി തുടങ്ങിയിരുന്നു. കടൽക്ഷമതയെയും ബാധിക്കുന്ന നിരവധി ഘടനാപരമായ പ്രശ്നങ്ങൾ കപ്പലിനുണ്ടായിരുന്നു. കപ്പലിന്റെ കാലപ്പഴക്കവും അപകടകാരണമായി. 2016 കൂട്ടിയിടിയെ തുടർന്ന് കപ്പലിന് കേടുപാടുകൾ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമവും കപ്പൽ കമ്പനി നടത്തിയില്ലെന്നും അന്വേഷണം റിപ്പോർട്ടില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button