
സ്‌കൂളുകളിലെ കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 9 അധ്യാപകരെ ഇതുവരെ പിരിച്ചുവിട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. 70 പേരുടെ ഫയല്‍ കൈവശമുണ്ട്. അവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസുകാരെയും ക്ലാസുകളില്‍ ഇരുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.