KeralaNews

‘രാജ്ഭവന്‍ ഇഷ്ടപ്പെട്ട ചിത്രങ്ങളും ചിഹ്നങ്ങളും പൂജിക്കേണ്ട ഇടമല്ല’; ഗവര്‍ണര്‍ക്കെതിരെയുള്ള നിലപാടില്‍ ഉറച്ച് മന്ത്രി വി ശിവന്‍കുട്ടി

ഗവര്‍ണര്‍ക്കെതിരെയുള്ള നിലപാടില്‍ ഉറച്ച് മന്ത്രി വി ശിവന്‍കുട്ടി. രാജ്ഭവന്‍ ഇഷ്ടപ്പെട്ട ചിത്രങ്ങളും ചിഹ്നങ്ങളും പൂജിക്കേണ്ട ഇടമല്ല. അതിന് ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. രാജ്ഭവനിലെ കാവി വത്കരണത്തിനെതിയുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി.

ഒരു വനിത കാവി കൊടി പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് രാജ്ഭവനില്‍ കണ്ടത്. Rss ആശയം കുട്ടികളില്‍ എത്തിക്കാനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. അത് ശെരി ആയില്ല. സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പരിപാടിയില്‍ ഇറങ്ങിപ്പോയത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍.ആശയപ്രചാരണത്തിന് ഗവര്‍ണറെ ചുമതലപ്പെടുത്തിയിട്ടില്ല. കാവിക്കൊടിയേന്തിയ ഭാരതാംബ സങ്കല്പം മതേതര മൂല്യത്തിന് എതിര്. ഗാന്ധി ചിത്രമായിരുന്നു അവിടെ എങ്കില്‍ എത്ര നന്നായിരുന്നു എന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് പ്രതിഷേധിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ കാറിന് മുമ്പിലെ ദേശീയ പതാക വലിച്ചുകീറി. ദേശീയ പതാകയോടുള്ള അവഹേളനമാണത്. ABVP യെ നിയന്ത്രിക്കുന്നത് രാജ്ഭവനാണ്. രാജ്ഭവന്‍ ഭരണഘടന വിരുദ്ധമായ നിലപാടുമായി മുന്നോട്ട് പോകട്ടെ.സര്‍ക്കാര്‍ ഭരണഘടന സംരക്ഷണ നിലപാടുമായി മുന്നോട്ടു പോകും. വനിതയുടെ കൈയ്യില്‍ ആര്‍.എസ്.എസിന്റെ കൊടി കൊടുത്ത ചിത്രം പൂജിക്കുന്ന പരിപാടിയില്‍ ജനാധിപത്യ ബോധമുള്ള ആരും പോകില്ല എന്ന് മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button