Kerala

എഡിഎമ്മിന്റെ ആത്മഹത്യ: കുറ്റക്കാരെ വെറുതെ വിടില്ല, റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും മന്ത്രി കെ. രാജൻ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മന്ത്രി കെ. രാജൻ.’നവീൻ ബാബുവിനായി ഏതറ്റം വരേയും പോകും. ലാൻഡ് റവന്യു ജോയിൻ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. സമഗ്രമായ അന്വേഷണമാണ് നടത്തിയിട്ടുള്ളതെന്നും കണ്ണൂർ കലക്ടറെ ഇതുമായി ബന്ധപ്പെടുത്തേണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം നവീൻ ബാബുവിനെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ . പൊലീസിന് ലഭിച്ച മൊഴികളും ആത്മഹത്യാപ്രേരണ കുറ്റം ഉറപ്പിക്കുന്നതാണ്. റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് വീഡിയോ പ്രചരിപ്പിച്ചത് പി.പി ദിവ്യയാണെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലും പറയുന്നു. അതിനിടെ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണ സംഘത്തിന് മുമ്പിൽ നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പ്രശാന്ത് ആവർത്തിച്ചു. ദിവ്യയുടെ മുൻകൂർ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.

നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. കലക്ടർ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ എ. ഗീത റിപ്പോർട്ട് സർക്കാരിന് നൽകുന്നത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെതിരായ തുടർ നടപടികൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുന്നത്. റവന്യൂ മന്ത്രി തലസ്ഥാനത്ത് ഇല്ലാത്തത് കൊണ്ട് ഓഫീസിലായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. റവന്യൂ മന്ത്രി കെ രാജൻ റിപ്പോർട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button