Kerala

സ്റ്റേ ഇല്ല, ‘എക്സാലോജിക്കിന്റെ രേഖകളല്ലേ ചോദിച്ചത്’?: മാസപ്പടി കേസിൽ CMRL-ന് ഹൈക്കോടതിയിൽ തിരിച്ചടി

എറണാകുളം : മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും   CMRL നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുമെന്ന്  ഹൈക്കോടതി വ്യക്തമാക്കി.   അടിയന്ത്ര സ്റ്റേ ആവശ്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകില്ല  ഇഡി അധികാരപരിധിക്ക് അപ്പുറമാണ് അന്വേഷണം തുടങ്ങിയതെന്ന് സിഎംആർഎൽ. വാദിച്ചു. സിഎംആർഎല്ലിനെതിരെ എഫ് ഐ ആർ ഇല്ലാത്ത ഘട്ടത്തിലാണ് ഇഡി സമൻസ് അയക്കുന്നതും അന്വേഷണം തുടങ്ങുന്നതും  രാഷ്ട്രീയ നേതാവിന്റെ പരാതിയിലാണ് എസ് എഫ് ഐ ഒ അന്വേഷണം തുടങ്ങുന്നതെന്നും കമ്പനി വാദിച്ചു.

എന്നാല്‍  അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു. നിരപരാധിത്വം വ്യക്തമാക്കാന്‍ സിഎംആര്‍എലിന് രേഖകള്‍ നല്‍കാം കുറ്റകൃത്യമില്ലെങ്കില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. ലിസ്റ്റഡ് കമ്പനി അല്ലേ,എക്സാലോജിക് ആയുള്ള രേഖകൾ അല്ലേ ഇഡി ചോദിച്ചതെന്നും  സിഎംആർഎല്ലിനോട് കോടതി ചോദിച്ചു

വാദം  നീട്ടി കൊണ്ട് പോകേണ്ട എന്ന് കോടതി പറഞ്ഞു മറുപടി സത്യവാങ്മൂലത്തിന്‍റെ  ആവശ്യമില്ലെന്ന് ഇഡി അഭിഭാഷകൻ വ്യക്തമാക്കി. ഇന്ന് തന്നെ വാദം പറഞ്ഞ് തീർക്കും ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കില്ല.   ഇഡിക്ക് വേണ്ടി അഡീഷണ‌ൽ സോളിസിറ്റർ ജനറലും  .സിഎംആർഎല്ലിന് വേണ്ടി സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയും  ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button