വിവാഹം മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രം ; ലിവിങ് റിലേഷൻ ബന്ധം കുറ്റകരം ; ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ് ചർച്ചയാകുന്നു

0

ഡെറാഡ്യൂൺ : ഉത്തരാഖണ്ഡിൽ വരാൻ പേകുന്ന ഏക സിവിൽ കോഡ് നിയമത്തിൽ പ്രധാന വിഷയം വിവാഹമാണ് . മാതാപിതാക്കളുടെ സമ്മതമില്ലെങ്കിൽ വിവാ​ഹം കഴിക്കാൻ അനുവദിക്കില്ല . രജിസ്റ്റർ ചെയ്യാതെ ഒന്നിച്ചു ജീവിക്കുന്നവർക്ക് ആറു വർഷം തടവുശിക്ഷയും പിഴയും ലഭിക്കും. ലിവ് ഇൻ റിലേഷൻ ബന്ധത്തിനും ഈ നിയമം ബാധകമായിരിക്കും.

ലിവ് ഇൻ റിലേഷനിലെ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ നൽകുന്നയാളെ മൂന്ന് മാസത്തേക്ക് തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കും. തത്സമയ ബന്ധം രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെടുന്നവർക്ക് പരമാവധി ആറ് മാസം തടവോ 25,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

രജിസ്ട്രേഷനിൽ ഒരു മാസത്തെ കാലതാമസമുണ്ടായാൽ പോലും തടവു ശിക്ഷ ബാധകം. രജിസ്റ്റർ ചെയ്ത ലിവ് ഇൻ റിലേഷനുകളിൽ ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിന് തുല്യ അവകാശം ലഭിക്കും. ഇത്തരം ബന്ധങ്ങളി​ൽ പങ്കാളി ഉപേക്ഷിച്ച സ്ത്രീകൾക്ക് ജീവനാംശത്തിനും കോടതിയെ സമീപിക്കാം.

ഇത്തരത്തിൽ ബഹുഭാര്യത്വത്തിനും ശൈശവ വിവാഹത്തിനും പൂർണ നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഏകീകരിക്കല്‍, വിവാഹമോചനത്തിനുള്ള ഏകീകൃത നടപടിക്രമം ,ലിവ് ഇൻ റിലേഷൻ പൊതുസമൂഹത്തിന്റെ ധാർമികതക്ക് നിരക്കുന്നതല്ലെന്നും ഇത്തരം ബന്ധങ്ങളിലെ ഒരു പങ്കാളി വിവാഹിതനും അല്ലെങ്കിൽ മറ്റൊരു ബന്ധത്തിലാണെങ്കിൽ, ഒരു പങ്കാളി പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ ബന്ധം രജിസ്റ്റർ ചെയ്യില്ല, രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ബന്ധത്തിന്റെ നിയമപരമായ സാധുത ഉറപ്പാക്കുന്നതിന് സമഗ്രാന്വേഷണവും നടത്തും. രജിസ്റ്റർ ചെയ്ത ലിവ് ഇൻ റിലേഷൻ ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിന് ഇരുവരുടെയും രേഖാമൂലമുള്ള പ്രസ്‍താവനകളും ആവശ്യമാണ് എന്നിവയെല്ലാമാണ് ഉത്തരാഖണ്ഡിൽ വരാൻ പേകുന്ന ഏക സിവിൽ കോഡ് നിയമത്തിൽ പ്രധാന നിര്‍ദേശങ്ങൾ.

എത്രയും വേഗം ബിൽ പാസാക്കാനാണ് പുഷ്കർ സിംഗ് ധാമി സർക്കാരിൻ്റെ ശ്രമം. ബില്ല് പാസായാൽ രാജ്യത്ത് ഏകസിവിൽകോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. അഞ്ചംഗസമിതി കൈമാറിയ ഏക സിവിൽകോഡ് കരടിന് ഞായറാഴ്ചയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയത്. റിട്ട. സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി നാലു വോള്യങ്ങളിലായി 749 പേജുള്ള കരട് റിപ്പോര്‍ട്ടില്‍ നിരവധി നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.

സംസ്ഥാനത്തെ ലിവ് ഇൻ റിലേഷൻ ബന്ധങ്ങളുടെ വിശദാംശങ്ങൾ സ്വീകരിക്കാൻ വെബ്സൈറ്റ് തന്നെ തയാറാക്കിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here