News

കോക്രോച്ച് ജനത പാർട്ടിക്കും ആം ആദ്മിയുടെ ഗതി’; ജനങ്ങൾ ചൂലെടുത്ത് ഓടിക്കുമെന്ന് മേജർ രവി

അഭിജിത് ദീപ്‌കെ സ്ഥാപിച്ച കോക്രോച്ച് ജനത പാർട്ടിക്ക് ഭാവിയിൽ ആം ആദ്മി പാർട്ടിയുടെ അവസ്ഥയാകുമെന്നും ഭാവിയിൽ ജനങ്ങൾ അവരെ ചൂലെടുത്ത് ഓടിക്കുമെന്നും മേജർ രവി. പ്രതിശേഷത്തിന് വന്നവർക്കൊന്നും അത് എന്താണെന്ന് അറിയില്ലെന്നും അണ്ണ ഹസാരെയെ മുന്നിൽ നിർത്തിക്കൊണ്ട് അരവിന്ദ് കെജ്‌രിവാൾ ചെയ്തപോലെയാണ് ഇവിടെയും നടക്കാൻ പോകുന്നതെന്നും മേജർ രവി പറയുന്നു.

“അവിടെ വന്നിരിക്കുന്നവർക്കൊന്നും അത് എന്താണെന്ന് അറിയില്ല. കുറച്ച് ചെറുപ്പക്കാരെ പണ്ട് ആം ആദ്മി പാർട്ടിയെന്നും പറഞ്ഞുകൊണ്ട് അണ്ണ ഹസാരെ മുന്നിൽ നിർത്തിക്കൊണ്ട് അദ്ദേഹത്തെ കൊണ്ട് സത്യാഗ്രഹം ചെയ്യിപ്പിച്ചുകൊണ്ട് തുടങ്ങി. കള്ളത്തരം അന്നും ഉണ്ടായിരുന്നു ഇയാളുടെ കയ്യിൽ. അണ്ണ ഹസാരെയെ സൈഡ് ആക്കികൊണ്ട് അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയായി. പറയുന്നതല്ല അവർ ചെയ്തിരിക്കുന്നത്. അത് കഴിഞ്ഞിട്ട് ഇപ്പോൾ അകത്തായില്ലേ. അവരെ ജനങ്ങൾ ചൂലെടുത്ത് അങ്ങ് മാറ്റിക്കളഞ്ഞു. ഇത് തന്നെയാണ് ഇവർക്കും വരാൻ പോകുന്നത്.” മേജർ രവി പറയുന്നു.

“എന്ത് ആന്റിനാഷണലായി സംസാരിക്കുന്നു അവിടെ അന്ധമായി വിശ്വസിച്ച് ചെറുപ്പക്കാർ പോകുന്നുവെന്നതാണ് ഏറ്റവും വലിയ അപകടം. അവർ അവരുടെ ഭാവിയെ ആണ് നോക്കുന്നത്. ഈ പാറ്റയുടെ നേതാവിന് മുഖമുണ്ടോ? അവിടെ കൂടിയിരിക്കുന്ന 1500 ആൾക്കാരിൽ തമ്മിൽ തമ്മിൽ ആർക്കും അറിയില്ല. ഇതൊരു അപകട മുന്നറിയിപ്പാണ്. ഏതോ ഒരുത്തൻ അമേരിക്കയിൽ ഇരുന്ന് പൈസ പമ്പ് ചെയ്തുകൊണ്ട് ഇവിടുത്തെ ചെറുപ്പക്കാരെ വഴിതെറ്റിക്കാൻ സാധിക്കുമെങ്കിൽ അത് രാഷ്ട്രത്തെ അപകടകരമായ അവസ്ഥയിലേക്കാണ് കൊണ്ടുപോകുന്നത്.” മേജർ രവി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button