KeralaPolitics

മദ്യ ലഭ്യത കുറവ് : പരിഹാരം കണ്ടത് നവകേരള സദസ്

പാലക്കാട് : മദ്യ ലഭ്യത കുറവ് പരിഹാരിച്ച് സർക്കാർ . മദ്യം കിട്ടാത്ത കഷ്ടപ്പാടിന് പരിഹാരം തേടിയാണ് നവകേരള സദസ്സിൽ പാലക്കാട് സ്വദേശി മുഖ്യമന്ത്ത്രിക്ക് മുന്നിൽ പരാതിയുമായി എത്തിയത്. ആ പരാതി കൃത്യമായി ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. പാലക്കാട് എലപ്പുള്ളി പാറപ്പിരിവിലുള്ള ബിവറേജസ് ഔട്ട്ലറ്റിൽ കൂടുതൽ കൗണ്ടറുകൾ തുറക്കാൻ സര്‌ക്കാര്‌ തീരുമാനിച്ചു.

പാറമേട് സ്വദേശിയുടെ പരാതിയിലാണ് സര്‌ക്കാര്‌ പരിഹാരം കണ്ടിരിക്കുന്നത്. നവംബര്‍ 18 ആരംഭിച്ച് ഡിസംബര്‍ 23നു സമാപിച്ച നവകേരള സദസിൽ 6,42,076 പരാതികള്‍ രജിസ്റ്റര്‍ ചെയ്തതിൽ ഏറ്റവവും വേ​ഗം നൽകിയിട്ടുള്ള പരിഹാരമാണ് ഇത്.

അതേ സമയം നവംബര്‍ 18 ആരംഭിച്ച് ഡിസംബര്‍ 23നു സമാപിച്ച നവകേരള സദസെന്നു സംഘാടകരുടെ പ്രതീക്ഷകളെപ്പോലും അപ്രസക്തമാക്കി വലിയ ജനാവലിയാണ് ഓരോ വേദിയിലും പങ്കാളികളായതെന്നു മുഖ്യമന്ത്രി പറഞ്ഞു.

ആകെ 138 വേദികളില്‍ ജനകീയ സമ്മേളനങ്ങള്‍ നടന്നു. മന്ത്രിസഭ ഒന്നടങ്കം സംസ്ഥാനത്താകെ സഞ്ചരിച്ചു ജനങ്ങളുമായി നേരിട്ട് സംവദിച്ചു. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ചൂണ്ടിക്കാണിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button