Kerala

കെഎസ്ആർടിസിക്ക് 103 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു.

കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1479.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 579.42 കോടി രൂപയാണ് അധികമായാണ് കെഎസ്ആർടിസിക്ക് അനുവദിച്ചത്.

അതേസമയം, കിഫ്ബിയിൽ പ്രതിപക്ഷ വിമർശനങ്ങൾക്കെതിരെ മറുപടിയുമായി തോമസ് ഐസക്ക്. പ്രതിപക്ഷം വികസനം മുടക്കാൻ ശ്രമിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം കിഫ്ബിക്ക് ബദൽമാർഗം പ്രതിപക്ഷത്തിന്റെ പക്കലുണ്ടോ എന്നും ചോദിച്ചു.

“പകൽകൊള്ളയെന്ന യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും ആക്ഷേപം അടിസ്ഥാനരഹിതം.കേരളത്തിന്റെ വികസന മുന്നേറ്റത്തെ തകർക്കുന്ന കുല്സിത നീക്കം ആണ് ആക്ഷേപത്തിന് പിന്നിൽ.കിഫ്‌ബിയിൽ നിന്ന് അന്വിറ്റി മാതൃകയിൽ വായ്പ എടുത്താണ് ഓരോ പദ്ധതികളും പൂർത്തി ആകുന്നത്.10 – 15 വർഷം കൊണ്ട് ഗഡുക്കളായി സർക്കാർ പണം തിരിച്ചു നൽകുന്നു. ഒരു അന്വിറ്റി പദ്ധതിയും ഇതുവരെ സർക്കാർ വായ്പയായി കണക്കാക്കിയിട്ടില്ല.എന്നാൽ അന്വിറ്റി പദ്ധതികളും സർക്കാർ വായ്പകൾ ആയി കണക്കാക്കും എന്നാണ് കേന്ദ്ര നിലപാട്.”- അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button