Kerala
കേരള ബാങ്കില്‍ 2 ലക്ഷം രൂപ ബാധ്യത; ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു
കേരള ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിന് പിന്നാലെ കണ്ണൂരില്‍ ക്ഷീരകര്ഷകന് ആത്മഹത്യചെയ്തു. കൊളക്കാട് സ്വദേശി എം.ആര്. ആല്‍ബര്‍ട്ടാണ് ജീവനൊടുക്കിയത്.

കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ ആല്‍ബര്‍ട്ട് 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു. കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ആല്‍ബര്‍ട്ടിനെ കണ്ടെത്തിയത്.
ഭാര്യ വത്സ പള്ളിയില്‍ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് 2 ലക്ഷത്തിലധികം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പെണ്മക്കളാണ് ആല്‍ബര്‍ട്ടിന്.
- ഗർഭിണിയായ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് പരാതി! സുപ്രീംകോടതി രജിസ്ട്രിയിൽ വിഷയം; വിമർശനവുമായി ബിജെപി
- നെടുമ്പാശ്ശേരി വാഹനാപകടം! പ്രതിക്ക് നൽകാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കും; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
- ‘അധികാരം പോയ സങ്കടത്തിന് മരുന്നില്ല!’ കെ. മുരളീധരന്റെ മറുപടിയിൽ നിയമസഭയിൽ ഭരണ–പ്രതിപക്ഷ പോര്
- രാഹുൽ ഗാന്ധിയുടെ ഹർജിയിൽ 14 പിഴവുകൾ; കോടതി ഫീസടക്കം കുറവ് കണ്ടെത്തി
- മാസപ്പടി കേസിൽ പിണറായി വിജയന് നിർണായക ദിനം! ‘വാദം കേൾക്കാതെയാണ് ഉത്തരവ്’; അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ








