
കോതമംഗലം ഊന്നുകല്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൃതദേഹം കുറുപ്പംപടി സ്വദേശി ശാന്തയുടേതാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു പിന്നാലെയാണ് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചത്.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശസ്ത്രക്രിയയുടെ പാടുകള്‍ 61കാരിയായ ശാന്തയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് കോതമംഗലത്ത് ആളില്ലാത്ത വീട്ടിലെ മാന്‍ഹോളില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് വീട്. വീടിന്റെ അടുക്കള ഭാഗത്തെ വര്‍ക്ക് ഏരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ മോഷണശ്രമം നടന്നതായി വീട്ടുടമസ്ഥന്‍ പരാതി നല്‍കിയിരുന്നു.