KeralaNews

ഹൈക്കോടതി ജഡ്ജിമാരുടെ ക്ലബ് നവീകരിക്കാന്‍ 1.16 കോടി അനുവദിച്ച് കെഎന്‍. ബാലഗോപാല്‍; ഉത്തരവിറങ്ങി

പണം അനുവദിക്കണമെന്ന് ഹൈക്കോടതി; ഉത്തരവിട്ട് പിണറായി! അനുമതി നൽകി ബാലഗോപാൽ

കൊച്ചി: സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഹൈക്കോടതി ജഡ്ജിമാരുടെ ക്ലബ്ബ് നവീകരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍. 1.16 കോടിയാണ് അനുവദിച്ചത്. ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിമാരും റിട്ടയേര്‍ഡ് ജഡ്ജിമാരും ആണ് ക്ലബ്ബ് ഉപയോഗിക്കുന്നത്. വായന മുറിയും ക്ലബ്ബും ആയാണ് ജഡ്ജസ് ‘ലൈയിസം’ സജ്ജീകരിച്ചിരിക്കുന്നത്.

എറണാകുളം ദിവാന്‍ റോഡിലെ ജഡ്ജസ് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ ഫ്‌ലാറ്റ് 1 എ ആണ് ലൈയിസം ആയി ഉപയോഗിക്കുന്നത്. 18 വര്‍ഷം കാലപ്പഴക്കം ഉള്ള ക്ലബ്ബ് നവീകരിക്കാന്‍ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ 2023 ഡിസംബര്‍ 10 ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാര്‍ച്ച് 16 ന് പണം അനുവദിക്കാന്‍ ധനമന്ത്രി ബാലഗോപാല്‍ സമ്മതിച്ചു. തുടര്‍ന്ന് ഈ മാസം 3 ന് ആഭ്യന്തര വകുപ്പില്‍ നിന്ന് ഉത്തരവ് ഇറങ്ങി. പൊതുമരാമത്ത് ആര്‍ക്കിടെക്ചര്‍ വിംഗിന്റെ സര്‍വീസ് ക്ലബ്ബ് നവീകരണത്തിന് ഉപയോഗിക്കുന്നത് ഉചിതമാകും എന്ന ഉപദേശവും ഉത്തരവ് പുറത്തിറക്കിയ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button