
ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും കേരള പൊലീസ് ഏറെ മുന്നിലാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടായി. പരാതിയുമായി എത്തുന്നവർക്ക് നല്ല അനുഭവങ്ങളാണ് ഉണ്ടാകുന്നത്. പുതുതലമുറ തട്ടിപ്പുകളെ ഫലപ്രദമായി തടയാൻ പൊലീസിന് കഴിയുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് സേനയ്ക്ക് ഈ കാലത്ത് ജനസൗഹൃദ മുഖമാണ്. കുറ്റാന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂരിൽ പുതിയ പൊലീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.