സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ച് ഉയരുന്നു : പവന് ഇന്ന് 640 രൂപ കൂടി

0

ഒരു പിടിയും തരാതെ സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ച് ഉയരുകയാണ്. ഇന്നും പൊന്നിന് വില കുത്തനെ കൂടി. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,480 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി. ഫെബ്രുവരിയില്‍ മാത്രം 2520 രൂപയാണ് പവന് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കൂടുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ജനുവരി 22നാണ് പവന് 60,000 കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here