സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 57,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7215 രൂപ നല്‍കണം. തുടര്‍ച്ചയായ മൂന്ന് ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായതിന് ശേഷം പുതുവര്‍ഷത്തില്‍ ആദ്യമായി ശനിയാഴ്ചയാണ് വിലയില്‍ ഇടിവുണ്ടായത്.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000 കടന്നിരുന്നു. തുടര്‍ന്ന് ശനിയാഴ്ച 360 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും 58000ല്‍ താഴെ എത്തുകയായിരുന്നു.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.