
മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് ആജ്ഞാപിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിളിക്കാത്ത സ്ഥലങ്ങളില്‍ പോയിരിക്കുന്നവരെ ഉദ്ദേശിച്ചാണ് താന്‍ ആ പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വിളിച്ചെടുത്തേ പോകാന്‍ പാടുള്ളൂവെന്നും വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വിളിക്കാത്ത സ്ഥലത്ത് നിങ്ങള്‍ ഇരുന്നാല്‍, നിങ്ങള്‍ ഒന്ന് ദയവായി പുറത്തേക്ക് പോകുമോ എന്ന് ചോദിക്കുന്നതിനു പകരം നിങ്ങള്‍ പുറത്തു കടക്കൂ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാവും അത്രയേ ഉള്ളൂ, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
2017 ജൂലായ് 321 ന് തിരുവനന്തപുരത്തുവെച്ച് മുഖ്യമന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ നടത്തിയ സമാധാന ചര്‍ച്ചയില്‍ നിന്നാണ് മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ് കയര്‍ത്തത്. ആ സമയത്ത് നടന്ന സിപിഎം- ബിജെപി-ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ചര്‍ച്ച നടത്തിയത്.
പരസ്യ സംവാദത്തിനുള്ള കോൺഗ്രസ് വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി
ചര്‍ച്ച നടക്കുന്ന മുറിയില്‍ മാധ്യമപ്രവര്‍ത്തകരുണ്ട് എന്നറിഞ്ഞ മുഖ്യമന്ത്രി എല്ലാവരേയും പുറത്താക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് കടക്കുന്നതിനിടെ കടക്ക് പുറത്ത് എന്ന് പറഞ്ഞുകൊണ്ട് കയര്‍ക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് യുഡിഎഫ് അമ്പലക്കള്ളന്മാര് കടക്ക് പുറത്ത് എന്ന പ്രചാരണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പഴയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം.

