KeralaNews

ആറന്മുള വള്ളസദ്യ വിഷയം: അടിസ്ഥാനരഹിതമായ വാർത്തയെന്ന് മന്ത്രി വി എൻ വാസവൻ

ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് ഉയർന്ന വരുന്ന വിഷയം അടിസ്ഥാനരഹിതമായ വാർത്തയാണെന്ന് മന്ത്രി വി എൻ വാസവൻ. 31 ദിവസങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു വാർത്ത വന്നത്. പള്ളിയോട സംഘമാണ് തന്നെ ക്ഷണിച്ചുകൊണ്ട് പോയത് എന്ന് മന്ത്രി പറഞ്ഞു.

ചടങ്ങുകൾ പൂർത്തീകരിക്കണം എങ്കിൽ അവർക്കൊപ്പം ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു. ആരും ഒരു പരാതിയും അവിടെവെച്ച് ഉന്നയിച്ചിട്ടില്ല. ഒരു ആചാരലംഘനവും അന്ന് പറഞ്ഞിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

ആസൂത്രിത നീക്കമാണ് ഇപ്പോൾ വാർത്തയായി പുറത്തുവന്നത് പിന്നിൽ. ആചാരം ലംഘിക്കാൻ ഞങ്ങൾ ആരും പോയിട്ടില്ല. അവർ എല്ലാം ചേർന്നാണ് ക്ഷണിച്ചുകൊണ്ട് പോയതും വിളമ്പിയതും ഭക്ഷണം കഴിച്ചതും എല്ലാം എന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തെ വിമർശിക്കുന്നത് ഹൈക്കോടതിയോടുള്ള അനാദരവാണ്. ഈ കാലഘട്ടത്തിൽ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഉണ്ണികൃഷ്ണൻ പോറ്റി സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷം പറയുന്നത്. മൂന്നാം തവണ എൽഡിഎഫ് അധികാരത്തിൽ വരും എന്നതിനാൽ പ്രതിപക്ഷത്തിന് സമനില തെറ്റിയിരിക്കുന്നു. അന്വേഷണത്തെക്കുറിച്ച് ഈ ഘട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button