KeralaPolitics

മുഖ്യമന്ത്രി ചർച്ചകൾ പരസ്യമാക്കേണ്ട; ‘ഫലത്തിനായി കാത്തിരിക്കൂ’, കെ. സുധാകരനെ തള്ളാതെ കെ.സി.

ഡൽഹി  കോൺ​ഗ്രസിൽ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് ചർച്ച കൊടുമ്പിരി കൊണ്ടിരിക്കെ വിവാദം തുടങ്ങിവെച്ച കെ സുധാകരനെ തള്ളാതെ കെസി വേണുഗോപാൽ. ഇത്തരം ചർച്ചകളിൽ താൻ അഭിപ്രായം പറയുന്നില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു. പൊതുജനമധ്യത്തിൽ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കൂവെന്നും കെസി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ പാർട്ടിക്ക് ഒരു ലീഡർഷിപ്പ് ഉണ്ടെന്നും കെസി പറഞ്ഞു. അതേസമയം, കെസിയെ പ്രശംസിച്ചു കൊണ്ടുള്ള കെ സുധാകരന്റെ പോസ്റ്റിലും കെസി പ്രതികരിച്ചു. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ പരസ്യ പ്രതികരണങ്ങളിലേക്ക് പോകാതെ ഇരിക്കുകയാണ് നല്ലതെന്നും കെസി പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button