KeralaNews

കള്ളാടി ദുരന്തം; കാണാതായ അഞ്ച് പേര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും

കള്ളാടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിൽ ഇന്നും തുടരും. അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നാല് സോണുകളിലായാണ് തെരച്ചിൽ നടത്തുക. പുഴയോട് ചേര്‍ന്നുള്ള മൂന്നാം സോണില്‍ പ്രത്യേക പരിശോധന നടത്തും.

കാണാതായവര്‍ ഒഴുകി പോയിട്ടുണ്ടോ എന്നറിയാന്‍ പുഴയിലും പരിശോധിക്കും. ഇന്നലെ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴ പുഴയിലെ ഒഴുക്കും തെരച്ചിലിന് വലിയ തടസ്സമാകുന്നുണ്ട്. ദുരന്തം അനേഷിക്കാനുള്ള പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. മന്ത്രിമാരായ ടി.സിദ്ദിഖ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ ജില്ലയില്‍ തുടരുന്നുണ്ട്. മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്നലെ ദുരന്തസ്ഥലവും ആശുപത്രിയും ദുരിതാശ്വാസക്യാമ്പും സന്ദർശിച്ചിരുന്നു.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കള്‍ ഇന്ന് അപകടസ്ഥലവും ആശുപത്രികളും സന്ദര്‍ശിക്കും. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സ പുരോഗമിക്കുകയാണ്. ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button