Crime
തമിഴ് നടി കാസമ്മാളെ മകന്‍ തലക്കടിച്ചു കൊന്നു
ചെന്നൈ: ദേശീയപുരസ്‌കാരം നേടിയ വിജയ് സേതുപതി ചിത്രം ‘കടൈസി വ്യവസായി’യില്‍ അഭിനയിച്ച കാസമ്മാള്‍ (71) മകന്റെ അടിയേറ്റു മരിച്ചു.
മദ്യപിക്കാന്‍ പണം ചോദിച്ച് വഴക്കിടുന്നതിനിടയില്‍ മകന്‍ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാള്‍ തത്ക്ഷണം മരണപ്പെട്ടു. മകന്‍ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു.
മധുര ജില്ലയില്‍ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. ബാലസാമി-കാസമ്മാള്‍ ദമ്പതിമാര്‍ക്ക് നമകോടിയുള്‍പ്പെടെ മൂന്നു മക്കളാണ്. ഭാര്യയുമായി പിണങ്ങിയതിന് ശേഷം നമകോടി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.
കടൈസി വ്യവസായി ചിത്രത്തില്‍ വിജയ് സേതുപതിയുടെ അമ്മായിയായി അഭിനയിച്ച നടിയായിരുന്നു കാസമ്മാള്‍. കടൈസി വ്യവസായിയില്‍ ഒട്ടേറെ ഗ്രാമീണര്‍ അഭിനയിച്ചിരുന്നു. അതിലൊരാളായിരുന്നു കാസമ്മാള്‍.

