കോഴിക്കോട് ജില്ലയില്‍ എന്‍ഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് കെ പി പ്രകാശ് ബാബു

കോഴിക്കോട് ജില്ലയില്‍ എന്‍ഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബി ജെ പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡണ്ട് കെ പി പ്രകാശ് ബാബു. കോര്‍പ്പറേഷനില്‍ 30 സീറ്റ് ബിജെപി പിടിക്കും. അടിയൊഴുക്ക് ഉണ്ടായില്ലെങ്കില്‍ അത് സാധ്യമാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 7 വാര്‍ഡ് ജയിക്കാന്‍ കഴിഞ്ഞു, 22 ഇടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 40 സീറ്റ് വരെ കിട്ടാനും സാധ്യതയുണ്ട്. ബിജെപി ജയിക്കുന്ന ഇടങ്ങളില്‍ ഇടത്- വലത് മുന്നണികള്‍ തമ്മില്‍ നീക്കുപോക്കുണ്ട്.
ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുകൂട്ടരും കൈകോര്‍ത്തു. അതിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം. പോളിങ്ങിലെ കുറവ് തിരിച്ചെടിയാകില്ല. ബിജെപി വലിയ ആത്മവിശ്വാസത്തിലാണെന്നും കെ പി പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.
അതേസമയം കോഴിക്കോട് ജില്ലയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച വിജയം നേടുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് വ്യക്തമാക്കി. നല്ല പോളിങ് നടന്നിട്ടുണ്ട്. കോര്‍പ്പറേഷന്‍ പിടിക്കുമെന്ന UDF ന്റെ അവകാശവാദം ഇന്ന് രാത്രിയോടെ മാറുമല്ലോ.
നാളെയും മാധ്യമങ്ങളെ കാണാന്‍ ഇവിടെ ഞാനുണ്ടാകും. ഇടതുമുന്നണിയുടെ സീറ്റുകള്‍ നിലനിര്‍ത്തും, കുറച്ചധികം സീറ്റുകള്‍ നേടും. രണ്ട് മുനിസിപ്പാലിറ്റികള്‍ കൂടി LDF പിടിച്ചെടുക്കും. എല്ലാ മുനിസിപ്പാലിറ്റിയും ജയിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
വെല്‍ഫെയര്‍-UDF സഖ്യം, വര്‍ഗീയമുന്നണിയായി UDF പരസ്യപ്പെടുത്തുന്ന തെരഞ്ഞെടുപ്പാണിത്. വര്‍ഗീയത പടര്‍ത്തുന്ന ജമാഅത്തുമായുള്ള UDF ന്റെ കൂട്ടില്‍ മുസ്ലീം ജനവിഭാഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതിനൊരു തിരിച്ചടിയുണ്ടാകും.
ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഐഎം ചോദിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം രാഷ്ട്രീയമായാണ് നേരിട്ടത്. വര്‍ഗീയവിരുദ്ധ നിലപാടാണ് സിപിഐഎമ്മിന്. നാല് വോട്ടല്ല, മതേതരത്വം നിലനിര്‍ത്തുക എന്നുള്ളതാണ് LDF ന്റെ ആവശ്യം.
കേരളത്തിലെ ജനങ്ങള്‍ ഈ ഭരണം കൊണ്ട് സംതൃപ്തരാണ്. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും. ബിജെപി കുറേ നാളായി നടത്തുന്ന കച്ചവടം എല്ലാവര്‍ക്കും മനസിലാകും. ബിജെപിയുടെ വോട്ടുകുറഞ്ഞാല്‍ അവര്‍ കച്ചവടം ചെയ്തിട്ടുണ്ടെന്ന് മനസിലാക്കാം. RMP സ്വാധീനമൊന്നും ജില്ലയിലില്ല. ഒഞ്ചിയത്ത് ഇത്തവണ ഇടതുപക്ഷം ഭരണം പിടിക്കുമെന്നും മെഹബൂബ് കൂട്ടിച്ചേര്‍ത്തു.

