KeralaNews

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നു, അന്വേഷണം പൂർത്തിയാക്കാൻ എസ്‌.ഐ.ടിക്ക് വീണ്ടും സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് കൂടുതൽ സാവകാശം നൽകി കേരള ഹൈക്കോടതി. മാർച്ച് 26 ന് കോടതി കേസ് പരിഗണിച്ച് അന്വേഷണത്തിൽ സാവകാശം അനുവദിച്ചിരുന്നെങ്കിലും ഇന്ന് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. ശാസ്ത്രീയ പരിശോധനാ ഫലം വരാൻ വൈകുന്നതാണ് അന്വേഷണത്തിന് തടസമായിരിക്കുന്നത്. നേരത്തെ ഏപ്രിൽ അവസാന വാരം പരിശോധനാ ഫലം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ, മെയ് 18 ആയിട്ടും ഫലം വന്നില്ലെന്നാണ് വിവരം. 

ജംഷഡ്പൂർ ലാബിൽ നിന്നാണ് പരിശോധനാ ഫലം വരേണ്ടത്. പത്ത് ദിവസത്തിനകം ഫലം ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കേരള ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഫലം ലഭിച്ച ശേഷം സ്വര്‍ണ്ണക്കൊള്ളയുടെ സ്വഭാവം മനസിലാക്കാനാകുമെന്ന് എസ്.ഐ.ടി ഇന്ന് കോടതിയിൽ വ്യക്തമാക്കി. ഇതോടെ കേസ് ഈ മാസം അവസാനം പരിഗണിക്കാനായി മാറ്റി. കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button