InternationalPolitics

ഇന്ത്യൻ സൈന്യത്തെ തിരിച്ചയക്കാനൊരുങ്ങി മാലിദ്വീപ്

മാലദ്വീപ് : മാലിദ്വീപിൽ തുടരുന്ന ഇന്ത്യൻ സൈന്യത്തെ തിരിച്ചയക്കാൻ മാലിദ്വീപ് തീരുമാനിച്ചു . മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവാണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. മാലിദ്വീപിൽ തുടരുന്ന ഇന്ത്യൻ സൈന്യത്തിലെ ആദ്യ സംഘം മാർച്ച് 10 ന് മുമ്പ് ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.


ഡൽഹിയുടെ സാമ്പത്തികവും തന്ത്രപരവുമായ എതിരാളിയായ ചൈനയിലേക്ക് ചായ്‌വുള്ളതായി അറിയപ്പെടുന്ന മുഹമ്മദ് മുയിസുവിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു മാലിദ്വീപിൽ നിന്നുള്ള ഇന്ത്യൻ സൈനികരുടെ പിൻവാങ്ങൽ. അത് നടപ്പിലാക്കാണ് ഇപ്പോൾ
മാലിദ്വീപ് പ്രസി‍ഡന്റ് ശ്രമിക്കുന്നത്.

കഴിഞ്ഞ മാസം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് യാത്രയ്‌ക്കെതിരെ മന്ത്രി അപമാനകരമായ പരാമർശം നടത്തിയതോടെയാണി ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘർഷം വർദ്ധിക്കാനിടയാക്കിയത്. മാലദ്വീപ് സർക്കാരിന് ഇന്ത്യ ഔദ്യോഗിക പ്രതിഷേധം അറിയിച്ചിരുന്നു. വിനോദസഞ്ചാരത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയായ രാജ്യം സന്ദർശിക്കുന്നത് ബഹിഷ്‌കരിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് നിരവധി സെലിബ്രിറ്റികളടക്കം പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button