യുവതിയെ ക്രൂരമായി മര്‍ദിച്ച കേസ്: യുവമോര്‍ച്ച നേതാവ് ഗോപു പരമശിവനെ പാര്‍ട്ടിയില്‍ നിന്ന് പിറത്താക്കി

കൊച്ചിയില്‍ ഒപ്പം താമസിച്ച യുവതിയെ ക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ച നേതാവിനെ ബിജെപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഗോപു പരമശിവനെ നീക്കം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആണ് നടപടി സ്വീകരിച്ചത്.
ഗോപു പരമശിവനെതിരെ വീണ്ടും പരാതി ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ബിജെപിയുടെ നടപടി. ഇയാള്‍ കബളിപ്പിച്ച് പണം തട്ടിയെന്ന് ബിജെപി കാള്‍ സെന്ററിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തി. നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. എന്നാല്‍ പരാതി നല്‍കിയതോടെ കാള്‍ സെന്ററിലെ ജോലി നഷ്ടപ്പെട്ടെന്നും യുവതി ആരോപിച്ചു.
ഇന്നലെ രാത്രിയാണ് കൂടെ താമസിക്കുന്ന യുവതിയെ കാണാനില്ല എന്ന് കാട്ടി ഗോപു പരമശിവം മരട് പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയോട് പൊലീസ് രാവിലെ സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞു.സ്റ്റേഷനില്‍ എത്തി യുവതി താന്‍ നേരിട്ട് ക്രൂരമായ പീഡനം പൊലീസിനെ ബോധ്യപ്പെടുത്തിയതോടെയാണ് പരാതിക്കാരനായ ഗോപുവിനെ പൊലീസ് സെല്ലില്‍ അടച്ചത്. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
കൊലപാതക ശ്രമത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.അകാരണമായി എല്ലാ ദിവസവുംമര്ദിക്കുമെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ചാണ് തല്ലിയിരുന്നത് എന്ന് യുവതി മൊഴി നല്കി.ശരീരത്തിലാകമാനം തല്ലുകൊണ്ട് നീലിച്ച പാടുകളും ഉണ്ടായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം യുവതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.അറസ്റ്റ് രേഖപ്പെടുത്തിയ ഗോപുവിനെ കോടതിയില്‍ ഹാജരാക്കി.


