KeralaPolitics

നീതിക്കായി എന്നും കുംടുംബത്തോടൊപ്പം ; അവൻ ഞങ്ങളിലൊരാൾ ; സിദ്ധാർത്ഥൻ എസ്.എഫ്.ഐ പ്രവർത്തകനെന്ന് ചൂണ്ടിക്കാട്ടി വീടിന് മുന്നിൽ ഡി.വൈ.എഫ്‌.ഐ ഫ്ലെക്സ് സ്ഥാപിച്ചു

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഉത്തരവാദി തങ്ങളല്ലെന്ന് തെളിയിക്കാൻ പെടാപ്പാട് പെടുകയാണ് എസ്.എഫ്.ഐ . പഠിച്ച പണി പതിനട്ടും പയറ്റുന്നതിന്റെ കൂട്ടത്തിൽ ഇപ്പോൾ സിദ്ധാർത്ഥിന് സഖാവെന്ന ലേബൽ നൽകി തലയൂരാനാണ് എസ്.എഫ്.ഐയുടെ ശ്രമം. അതിന്റെ ഭാ​ഗമായി സിദ്ധാർഥൻ എസ്.എഫ്.ഐ പ്രവർത്തകനെന്ന് ചൂണ്ടിക്കാട്ടി സിദ്ധാർത്ഥന്റെ വീടിന് മുന്നിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് ഡി.വൈ.എഫ്‌.ഐ .

എസ്.എഫ്.ഐ പ്രവർത്തകനായ സിദ്ധാർത്ഥൻ്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ക്രിമിനലുകളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഫ്ലെക്സ്. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നു.

എന്നാൽ ഡി.വൈ.എഫ്‌.ഐ.യുടെ ഫ്ലെക്സിനെതിരെ രൂക്ഷവിമർശനവുമായി സിദ്ധാര്‍ഥന്റെ അച്ഛൻ ടി. ജയപ്രകാശ് രം​ഗത്തെത്തി. മരണം പോലും മുതലെടുക്കുന്നവരാണ് ഡി.വൈ.എഫ്‌.ഐ.യെന്ന് അദ്ദേഹം പറഞ്ഞു. പലതവണ ഫ്ലെക്സ് ബോർഡ് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ലെന്നാണ് ജയപ്രകാശ് പറയുന്നത്.

എസ്.എഫ്.ഐ പ്രവര്‍ത്തകനായ സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഫ്‌ലെക്‌സ്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നു.

സിദ്ധാർഥിനെ എസ്.എഫ്.ഐയിൽ ചേരാൻ നിർബന്ധിച്ചെങ്കിലും അതിന് തയ്യാറായിരുന്നില്ലെന്നാണ് സഹപാഠികളും കുടുംബവും പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് സിദ്ധാർഥൻ സംഘടനാംഗമാണെന്ന്‌ അവകാശപ്പെടുന്ന ഫ്‌ളെക്‌സ് ബോര്‍ഡ് വിവാദമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button