KeralaNews

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും. മര്‍ദ്ദന ദൃശ്യങ്ങള്‍ കോടതി കാണും. കേസില്‍ നരഹത്യാശ്രമ കുറ്റം ചുമത്തിയതില്‍ കോടതി ആരാഞ്ഞ ചോദ്യങ്ങളില്‍ എസ്‌ഐടി ഇന്ന് മറുപടി നല്‍കും. പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളും ആധികാരികത തെളിയിക്കുന്ന ഫോറന്‍സിക് പരിശോധന ഫലവും ഹാജരാക്കണമെന്ന് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഔദ്യോഗിക കൃത്യനിര്‍വഹണം മാത്രമാണ് ചെയ്തതെന്നും അതിരുവിട്ട ഇടപെടല്‍ ഉണ്ടായില്ലെന്നുമുള്ള വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിഭാഗം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആവാത്തതിനെ തുടര്‍ന്ന് അഞ്ചു പ്രതികളും ഒളിവില്‍ തുടരുകയാണ്. വിശദവാദം കേട്ട ശേഷം ഇന്നുതന്നെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി പറഞ്ഞേക്കും. കേസില്‍ ഗ്രേഡ് എസ്‌ഐമാര്‍ നിര്‍ണായക മൊഴി നല്‍കിയിരുന്നു. രേഖകള്‍ തിരുത്താന്‍ മേലുദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തിയെന്ന് എഡിജിപി എംആര്‍ അജിത്ത് കുമാറിന്റെ ഓഫീസിലെ എസ്‌ഐമാര്‍. ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും കേസില്‍ നേരിട്ട് ബന്ധമില്ലെന്നുമാണ് എസ്‌ഐടിക്ക് നല്‍കിയ മൊഴി.

ഗ്രേഡ് എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരെയാണ് ചോദ്യം ചെയ്തത്. റഫര്‍ റിപ്പോര്‍ട്ടില്‍ തെളിവില്ല എന്ന് എഴുതി ചേര്‍ത്തു. പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് രേഖപ്പെടുത്തി. ഇതില്‍ ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങളില്ല. ഇതോടെയാണ് തെളിവില്ല എന്ന് കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. റഫര്‍ റിപ്പോര്‍ട്ടില്‍ തെളിവില്ല എന്നും പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് രേഖപ്പെടുത്തി ഇതില്‍ ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങളില്ല ഇതോടെയാണ് തെളിവില്ല എന്ന് കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button