പുതുവർഷത്തിൽ സ്വര്‍ണ വിലയില്‍ നേരിയ വർധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വർധനവ്. 40 രൂപ കൂടി സ്വർണം ഗ്രാമിന് 7150 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വർണത്തിനു 57200 രൂപയാണ്. പുതുവർഷത്തിൽ സ്വര്‍ണത്തിനു വില കൂടുന്ന സാഹചര്യമാണ് പ്രകടമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വർണം 320 രൂപയോളം കുറഞ്ഞ് സ്വർണവില 57,000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 56880 രൂപയായിരുന്നു. 18 കാരറ്റ് സ്വർണണം ഗ്രാമിന് ഇന്ന് 5905 രൂപയാണ് . വെള്ളി ഗ്രാമിന് 93 രൂപയാണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്.11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. ജനുവരി തുടക്കത്തോടെ സ്വർണം വില ഉയരുന്നതാണ് ദൃശ്യമാകുന്നത്.