തുമ്പച്ചെടി കൊണ്ട് തോരന്‍ വച്ച് കഴിച്ചു; പിന്നാലെ ഭക്ഷ്യവിഷബാധ; യുവതി മരിച്ചു

0

ചേര്‍ത്തലയില്‍ തുമ്പചെടി കൊണ്ടുള്ള തോരന്‍ കഴിച്ച യുവതി മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് പൊലീസിന്റെ എഫ്‌ഐആര്‍. അസ്വാഭാവിക മരണത്തിന് ചേര്‍ത്തല പോലീസ് കേസ് എടുത്തു. ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷന് സമീപം ദേവീ നിവാസില്‍ ജെ.ഇന്ദു ആണ് മരിച്ചത്.ആഗസ്റ്റ് 8 വ്യാഴാഴ്ച രാത്രി ഔഷധ ചെടിയെന്ന് കരുതുന്ന തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ ഇന്ദു കഴിച്ചിരുന്നുവെന്ന്ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് അസ്വസ്ഥത ഉണ്ടായതെന്ന് പറയുന്നു.

ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 3 ന് ചേര്‍ത്തല എക്‌സ്‌റേ ആശുപത്രിയിലും, അവിടെ നിന്ന് ലേക്ഷോര്‍ ആശുപത്രിയിലും ഇന്ദുവിനെ എത്തിച്ചു.ചികിത്സയിലിരിക്കെ വൈകിട്ട് ആറരയോടെ മരണം സംഭവിച്ചു.ഭക്ഷ്യ വിഷബാധയാണെന്ന്പ്രാഥമിക സൂചനയുണ്ട്. സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ചേര്‍ത്തല പോലീസ് BNSS 194 വകുപ്പ് പ്രകാരംഅസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടതിനു ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം എന്തെന്ന് വ്യക്തമാകുമെന്ന് ചേര്‍ത്തല പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here