KeralaNews

സംസ്ഥാനത്ത് ആദ്യമായി പ്ലസ് വണ്‍ പ്രവേശനോത്സവം; ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ക്ക് നാളെ തുടക്കം

സംസ്ഥാനത്ത് ആദ്യമായി പ്ലസ് വണ്‍ പ്രവേശനോത്സവം സംഘടിപ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നാളെ നടക്കും. 3,40,000 വിദ്യാര്‍ത്ഥികള്‍ നാളെ ക്ലാസ്സുകളില്‍ എത്തുമെന്നും പ്ലസ് വണ്‍ പ്രവേശനത്തില്‍ പതിഷേധം ഇല്ലാതെ പ്രവേശന നടപടികള്‍ അവസാനിച്ചുവെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

നാളെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ തുടങ്ങും. ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് മുഖ്യമന്ത്രിയുടെ സന്ദേശം സ്‌കൂള്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഈ വര്‍ഷം സ്‌കൂള്‍ പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് ഒരുപാട് സീറ്റുകള്‍ മിച്ചം ഉണ്ടാകുമെന്നും മലപ്പുറം ജില്ലയിലും സീറ്റുകള്‍ ബാക്കിയുണ്ടാകുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

സ്ഥിരമായി ഒഴിഞ്ഞു കിടക്കുന്ന പ്ലസ് വണ്‍ സീറ്റുകള്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കും. പുതിയ അധ്യയന വര്‍ഷത്തിലെ സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടില്ല എന്നും പരാതിയായി പരിഗണിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് മുഖ്യമന്ത്രിയുടെ സന്ദേശം അസംബ്ലിയില്‍ പ്രദര്‍ശിപ്പിക്കും.

അതേ സമയം ആറാം പ്രവര്‍ത്തിദിനത്തിലെ കണക്കും വിദ്യാഭ്യാസമന്ത്രി അവതരിപ്പിച്ചു.28,86,607 കുട്ടികള്‍ കഴിഞ്ഞവര്‍ഷം മൊത്തത്തില്‍ എന്റോള്‍ ചെയ്തു.29,27,513 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം എന്റോള്‍ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. 40,906 വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ കൂടിയിട്ടുണ്ട്. അതേ സമയം ഒന്നാം ക്ലാസില്‍ കുട്ടികള്‍ കുറഞ്ഞന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button