KeralaPolitics

സാമ്പത്തിക പ്രതിസന്ധി : ജയിൽ ഭക്ഷണത്തിനും വില കൂട്ടി

തിരുവനന്തപുരം: സാധാരണക്കാർക്കു ആശ്വാസമായ ജയിൽ ഭക്ഷണത്തിനു വീണ്ടും വില കൂട്ടി. ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി. ഊണും ചിക്കനും ഉൾപ്പെടെ 21ഇനങ്ങളുടെ വിലയിലാണ് 5 മുതൽ 30 രൂപ വരെ വർദ്ധിപ്പിച്ചത്. ചപ്പാത്തി വില വർദ്ധിപ്പിച്ചിട്ടില്ല.

പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.

ഒട്ടുമിക്ക പച്ചക്കറികളും ജയിലുകളിൽ കൃഷി ചെയ്യുന്നുണ്ട്. മറ്ര് സാധനങ്ങൾ സപ്ളൈകോ വഴിയാണ് വാങ്ങുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനയാണ് വിലകൂട്ടലിനു നിർബന്ധമാക്കിയതെന്നാണ് ജയിൽ വകുപ്പ് അറിയിച്ചത്. തുടർന്ന് ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.

പുതുക്കിയ നിരക്ക്

(ഇനങ്ങൾ,​ പഴയ വില,​ പുതിയ വില ക്രമത്തിൽ)​

ഊണ് – 40, 50

ചിക്കൻ കറി – 25, 30
ചിക്കൻ ഫ്രൈ – 35, 45
ചില്ലി ചിക്കൻ – 60, 65
മുട്ടക്കറി – 15, 20
വെജിറ്റബിൾ കറി – 15, 20
ചിക്കൻ ബിരിയാണി – 65, 70
വെജിറ്റബിൾ ഫ്രൈഡ് റൈസ് – 35, 40
മുട്ട ബിരിയാണി – 50, 55
ഇഡലി (5 എണ്ണം, സാമ്പാർ,​ ചമ്മന്തിപ്പൊടി) – 30, 35
പൊറോട്ട (4 എണ്ണം) – 25, 28
കിണ്ണത്തപ്പം – 20, 25
കോക്കനട്ട് ബൺ – 25, 30
കപ്പ് കേക്ക് – 20, 25
ബ്രഡ് – 25, 30
പ്ളം കേക്ക് (350 ഗ്രാം) – 85, 100
പ്ളം കേക്ക് (750 ഗ്രാം ) – 170, 200
ചില്ലി ഗോപി – 20, 25
ബിരിയാണി റൈസ് – 35, 40

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button