
തിരുവനന്തപുരത്ത് മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. തിരുവനന്തപുരം കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ചപ്പാത്ത് വഞ്ചിക്കുഴിയിലാണ് സംഭവം. വഞ്ചിക്കുഴി മാർത്തോമാ പള്ളിക്ക് സമീപം താമസിക്കുന്ന 65 വയസ്സോളം പ്രായം വരുന്ന രവി എന്ന് വിളിക്കുന്ന രവീന്ദ്രൻ ആണ് മകന്റെ മർദ്ദനമേറ്റ് മരിച്ചത്. മകൻ നിഷാദ് നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലാണ്.
മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് മകൻ അച്ഛനെ മർദിക്കുറ്റയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം ഉണ്ടായത്. മർദ്ദനമേറ്റ രവിയെ ബന്ധുക്കൾ നെയ്യാർ മെഡിസിറ്റി ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.