29കാരനായ മകനെ കൊന്നത് പിരിഞ്ഞുപോയ ഭാര്യയെ പാഠം പഠിപ്പിക്കാൻ, പിതാവ് അറസ്റ്റിൽ

0

ഡൽഹിയിൽ ജിം ട്രെയിനറായ 29 കാരനായ മകനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. 54 കാരനായ രംഗ് ലാലിനെ ജയ്പൂരിൽ നിന്നാണ് പിടികൂടിയത്. ഇയാൾ തൻ്റെ ‘പിരിഞ്ഞുപോയ ഭാര്യയെ ഒരു പാഠം പഠിപ്പിക്കാനാണ്’ കൊലപാതകം നടത്തിയതെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൂന്നോ നാലോ മാസമായി ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഫെബ്രുവരി 6ന് രാത്രിയിൽ ജിം ട്രെയിനറായ ഗൗരവ് സിംഗാളിനെ(Gaurav Singhal) പിതാവ് ദക്ഷിണ ഡൽഹിയിലെ വീട്ടിൽ വച്ച് മുഖത്തും നെഞ്ചിലും 15 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവാവിൻ്റെ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു അരുംകൊല.

ഫെബ്രുവരി ഏഴിന് പുലർച്ചെ 12.30ഓടെ ദേഹമാസകലം കുത്തേറ്റ നിലയിൽ രക്തത്തിൽ കുളിച്ച നിലയിൽ ഇയാളെ പൊലീസാണ് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. എന്നാ. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

“ഞങ്ങൾ സിസിടിവി ദൃശ്യങ്ങളും മറ്റ് വിശദാംശങ്ങളും പരിശോധിച്ചിരുന്നു. പ്രതി ഒളിവിൽ പോയെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും സ്ഥിരീകരിച്ചിരുന്നു,” സൗത്ത് ഡൽഹി ഡിസിപി അങ്കിത് ചൗഹാൻ പറഞ്ഞു. ചോദ്യം ചെയ്യലിൽ, ഭാര്യയും മകനുമായുള്ള തൻ്റെ ബന്ധം നല്ലതല്ലായിരുന്നുവെന്നും ഭാര്യയെ ഒരു പാഠം പഠിപ്പിക്കാനാണ് പിതാവ് ഈ കൊലപാതകം നടത്തിയതെന്നും പ്രതി മൊഴി നൽകി. ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ പ്രതി കൃത്യമായി കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. 75,000 രൂപ നൽകി മൂന്ന് കൂട്ടാളികളെ നിയമിക്കുകയും ചെയ്തു. പിടിയിലാകുമ്പോൾ പ്രതിയുടെ പക്കൽ 50 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 15 ലക്ഷം രൂപയും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here