അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ പൂർത്തിയായിട്ട് 60 ദിവസം ; ഇതുവരെ ദർശനം നടത്തിയത് 1 കോടി 12 ലക്ഷം ഭക്തർ

0

ലക്‌നൗ : ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും അധികം ഭക്തർ എത്തുന്ന ക്ഷേത്രങ്ങലിലൊന്നായ് അയോധ്യാ രാമക്ഷേത്രം മാറിയിരിക്കുകയാണ്. അയോധ്യയിൽ രാംലല്ല പ്രതിഷ്ഠിച്ച് 60 ദിവസം പിന്നിട്ടിരിക്കുകയാണ്. റാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ മാർച്ച് 20 വരെ 1 കോടി 12 ലക്ഷം ഭക്തർ അയോധ്യ സന്ദർശിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു .

ചൊവ്വാഴ്ച ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ഉത്സവങ്ങളിലും നിരവധി ഭക്തർ എത്തുന്നുണ്ട്, ഈ സംഖ്യ ഇനിയും വർദ്ധിക്കുമെന്നും അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളരെ അധികം വർദ്ധിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു.

ടൂറിസം വകുപ്പിൻ്റെ കണക്കുകൾ പ്രകാരം 2017ന് ശേഷം അയോധ്യയിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2017 ൽ ആകെ 1,78,57,858. ഭക്തർ അയോദ്ധ്യ സന്ദർശിച്ചു. ഇവരിൽ 1,78,32,717 ഇന്ത്യക്കാരും 25,141 വിദേശികളും.

രാവിലെ 6.30നാണ് ക്ഷേത്രം തുറക്കുന്നത്. ഉച്ചയ്ക്ക് 12. മണി വരെ ദർശനത്തിന് അവസരമുണ്ടാകും. ഉച്ചതിരിഞ്ഞ് 2.30ന് രാമക്ഷേത്രം വീണ്ടും തുറക്കും രാത്രി 10 മണി വരെ ഭക്തർക്ക് ക്ഷേത്ര ദർശനം നടത്താൻ അവസരമുണ്ടാകും. ദർശന പ്രധാനമായ ആറ് ആരതികളാണ് രാമക്ഷേത്രത്തിലുള്ളത്.

രാവിലെ മൂന്ന് ആരതിയും ഉച്ചയ്ക്ക് ശേഷം മൂന്ന് ആരതികളുമാണ് നടക്കുന്നത്.പുലർച്ചെ 4.30നാണ് മംഗള ആരതി നടക്കുന്നത്. രാവിലെ 6.30 മുതൽ 7 മണിവരെയാണ് ശൃംഗാർ ആരതി നടക്കുന്നത്.11.30ക്ക് ഭോഗ് ആരതി നടക്കും. ഉച്ചതിരിഞ്ഞ് 2.30ന് മദ്ധ്യാഹ്ന ആരതി.സന്ധ്യയ്ക്ക് 6.30ന് സന്ധ്യാ ആരതിയും.രാത്രി 8.30 മുതൽ 9.00 വരെ ശയൻ ആരതിയും നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here