കാഫിർ സ്ക്രീൻഷോട്ട് വിവാദം; ‘ക്രൂശിക്കാൻ അനുവദിക്കില്ല’; റിബേഷിന് പൂർണപിന്തുണയെന്ന് DYFI

0

കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ആരോപണ വിധേയനായ റിബേഷ് രാമകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. റിബേഷിന് പൂർണപിന്തുണയെന്നും ക്രൂശിക്കാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. അന്വേഷണം പൂർത്തിയാകുമ്പോൾ ലീഗും, കോൺഗ്രസും പ്രതിസ്ഥാനത്ത് വരുമെന്ന് ഡിവൈഎഫ്ഐ.കാഫിർ പരാമർശമടങ്ങിയ സ്ക്രീൻ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡൻറ് റിബേഷാണെന്ന ആരോപണവുമായി കേസിൽ പ്രതി ചേർക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു.

കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമെത്തിയത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. റെഡ് എൻകൌണ്ടർ, റെഡ് ബെറ്റാലിയൻ, പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടിങ്ങിയ ഇടത് അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത്.അഇതേസമയം കാഫിർ പോസ്റ്റ്‌ ആദ്യം പ്രചരിപ്പിച്ച ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ, തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here