
മൂന്ന് ദിവസത്തെ സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക അവലോകനം കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടാകും. കേരളത്തിൽ പാർട്ടിക്കേറ്റ തിരിച്ചടിയിൽ ഉൾപ്പെടെ പ്രാഥമിക ചർച്ചകൾ നടക്കും.
ഇതിനു പുറമേ രാജ്യത്തെ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, ഇന്ധന പ്രതിസന്ധി ഉൾപ്പെടെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ചർച്ചയാകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സി പി ഐ എം സംഘടിപ്പിച്ച ജൻ അക്രോഷ് റാലി, നോയിഡയിൽ ഉൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളിൽ നടക്കുന്ന തൊഴിലാളി സമരങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കും.
വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ യുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും കേന്ദ്രകമ്മിറ്റിക്ക് മുന്നിൽ വരും. കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഇതിനോടകം തന്നെ ദില്ലിയിൽ എത്തിയിരുന്നു.




