KeralaPolitics

മുഖ്യമന്ത്രി വീണ്ടും കട്ടകലിപ്പിൽ : അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രി വീണ്ടും കട്ടകലിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി അവതാരകയോട് ക്ഷുഭിതനായി . പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം പ്രസംഗം നടത്തിയ മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ചതിന് കയർത്ത്. നവകേരള സദസ്സിൻ്റെ തുടർച്ചയായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖം ചടങ്ങിലാണ് അവതാരകയോട് കയർത്തിയത് .

മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചപ്പോൾ ഉടൻതന്നെ, ”നന്ദി സർ, വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവച്ചതിന്’ എന്ന് അവതാരക മൈക്കിലൂടെ അനൗൺസ് ചെയ്തു. ഇതുകേട്ടു തിരിഞ്ഞുനിന്ന മുഖ്യമന്ത്രി അവതാരകയെ നോക്കി ക്ഷുഭിതനായി.

‘അമ്മാതിരി കമൻ്റ് വേണ്ടെന്നും നിങ്ങൾ ആളെ വിളിച്ചാ മതിയെന്നും’ അവതാരകയോട് മുഖ്യമന്ത്രി ക്ഷുഭിതനായി പറയുകയായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്. ഉടൻതന്നെ റവന്യൂ മന്ത്രി കെ.രാജനെ അവതാരക ആശംസ നേർന്ന് സംസാരിക്കുന്നതിനായി ക്ഷണിക്കുകയും ചെയ്തു. മന്ത്രി വി. അബ്ദുറഹിമാൻ മറ്റുള്ളവരുള്ളവരും ഈ സമയത്ത് വേദിയിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button