CinemaKerala

ഭാര്യയ്ക്കൊപ്പം തായ്‌ലൻഡിൽ അവധി ആഘോഷിച്ച് നടൻ ചെമ്പൻ വിനോദ് ജോസ്….

ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ചെമ്പൻ 2020-ൽ മറിയം തോമസ് എന്ന പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നു. ഇരുവരും തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ടെങ്കിലും പ്രണയിച്ച് വിവാഹിതരായി. വിവാഹം കഴിഞ്ഞ് നാല് വർഷമാവുകയാണ്. ഇപ്പോഴിതാ ചെമ്പനും ഭാര്യ മറിയവും ഒരുമിച്ച് തായ്‌ലൻഡിൽ അവധി ആഘോഷിക്കാൻ പോയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.


പതിവ് പോലെ അപ്പനും മോളും പോലെയുള്ള പരിഹാസ കമന്റുകളും ചിത്രങ്ങൾ താഴെ വന്നിട്ടുണ്ട്. പക്ഷേ ഏതിനോടും ചെമ്പനും ഭാര്യയും പ്രതികരിച്ചിട്ടില്ല. അതേസമയം ചെമ്പൻ വീണ്ടും തിരക്കഥ എഴുതുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ തവണ മോഹൻലാൽ ആണ് നായകൻ. ജോഷിയാണ് സംവിധാനം. റമ്പാൻ എന്നാണ് സിനിമയ്ക്ക് പേര് ഇട്ടിരിക്കുന്നത്. അടുത്ത വർഷമേ സിനിമ ഉണ്ടായിരിക്കുകയുള്ളൂ.

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടൻ ചെമ്പൻ വിനോദ് ജോസ്. പിന്നീട് ലിജോയുടെ തന്നെ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിലും ചെമ്പൻ അഭിനയിച്ചു. പിന്നീട് വേറെയും രണ്ട്, മൂന്ന് സിനിമകളിൽ അഭിനയിച്ച ശേഷം ചെമ്പൻ ലിജോയുടെ തന്നെ ആമേൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു.

പിന്നീട് അങ്ങോട്ട് ചെമ്പനെ തേടി ഒരുപിടി നല്ല കഥാപാത്രങ്ങൾ വരികയും ചെയ്തു. വില്ലനായും സഹനടനായും കോമഡി റോളുകളിലും എല്ലാം ചെമ്പൻ ശോഭിച്ചു. ഇടയ്ക്ക് നായകനായും ചെമ്പൻ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ചെമ്പൻ അങ്കമാലി ഡയറീസ് എന്ന സിനിമയുടെ തിരക്കഥ എഴുതുന്നതും ലിജോ അത് സംവിധാനം ചെയ്യുകയും ചെയ്തത്. അന്യഭാഷകളിലും ചെമ്പൻ അഭിനയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button