National

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപി സംഘം ഛത്തീസ്ഗഡില്‍

മലയാളി കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരള ബിജെപി പ്രതിനിധികള്‍ ഛത്തീസ്ഗഡിലെത്തി. ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി, മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ കാണാന്‍ ശ്രമിക്കുമെന്നാണ് വിവരം. നീതി പൂര്‍വകമായ ഇടപെടല്‍ ഉണ്ടാവാന്‍ ശ്രമിക്കുമെന്നും ഇപ്പോള്‍ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നും അനൂപ് ആന്റണി പറഞ്ഞു.

അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മയെ കാണും. വിവരങ്ങള്‍ ശേഖരിക്കും. ശേഷം കന്യാസ്ത്രീകളെ കാണുന്നതില്‍ അടക്കം തീരുമാനമെടുക്കുമെന്നും അനൂപ് ആന്റണി പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് നിയമ സഹായം നല്‍കുമോ എന്നതില്‍ ബിജെപി പ്രതിനിധി നിലപാട് വ്യക്തമാക്കിയില്ല.

അതിനിടെ, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡില്‍ എത്തിയിട്ടുണ്ട്. ബെന്നി ബഹനാന്‍, എന്‍കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരാണ് എത്തിയത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വളരെ നേര്‍ത്തെ നിഗമനത്തില്‍ എത്തിയെന്ന് എന്‍കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. അന്വേഷണം പുരോഗമിക്കുന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇത് ബിജെപിയുടെ അജണ്ടയാണെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലേ എന്ന് ഫ്രാന്‍സിസ് ജോര്‍ജും പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button