കേരളത്തില്‍ 2026 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തും; അമിത് ഷാ

0

തിരുവനന്തപുരം: കേരളത്തില്‍ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരെന്ന് അമിത് ഷാ. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. പുത്തരിക്കണ്ടം മൈതാനിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അണികളുടെയും ബിജെപി നാടിന്റെ വികസനവും ലക്ഷ്യമിടുന്നെന്ന് പറഞ്ഞ അദ്ദേഹം വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭരിച്ച എല്‍ഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തില്‍ വ്യത്യസ്തരല്ലെന്ന് പറഞ്ഞ അമിത് ഷാ, മോദി സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലുമില്ലെന്ന് പറഞ്ഞു. സ്വര്‍ണക്കടത്ത് ആരോപണം ആവര്‍ത്തിച്ച അദ്ദേഹം പിണറായി വിജയന്‍ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് അഴിമതി നടത്തിയെന്ന് ആരോപിച്ചു. 2026ല്‍ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കും. സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി 2026 ല്‍ മത്സരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 ശതമാനത്തിന് മുകളില്‍ വോട്ട് സംസ്ഥാനത്ത് ബിജെപി നേടും. ബിജെപി ഇല്ലാതെ വികസിത കേരളം ഉണ്ടാകില്ല.

അടുത്ത വര്‍ഷത്തോടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി വികസനത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം 3700 കോടിയുടെ റെയില്‍ വികസനം കേരളത്തില്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here