
കൊച്ചിയില്‍ കേബിളില്‍ കുരുങ്ങി നിലത്തുവീണ് ബൈക്ക് യാത്രക്കാരന് പരുക്ക്. കടവന്ത്ര-ചെലവന്നൂര്‍ റോഡിലാണ് അപകടമുണ്ടായത്. പരുക്കേറ്റയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ കഴുത്തിനാണ് പരുക്കേറ്റത്.
ചെലവന്നൂര്‍ പാലത്തിനടുത്താണ് അപകടമുണ്ടായത്. വഴിയില്‍ കിടന്ന കേബിള്‍ യുവാവിന്റെ ബൈക്കിന്റെ ഹാന്‍ഡിലില്‍ കുടുങ്ങുകയും യുവാവ് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്ത് വീഴുകയുമായിരുന്നു. മുന്‍പും കൊച്ചിയില്‍ ഇരുചക്രവാഹനങ്ങളില്‍ കേബിളുകള്‍ കുരുങ്ങി അപകടമുണ്ടായിട്ടുണ്ട്. വിഷയത്തില്‍ കോടതി ഉള്‍പ്പെടെ ഇടപെട്ടിരുന്നു.